മൊബൈല്‍ ഫോണിന്റെയും അനുബന്ധ ഉപകരണങ്ങളുടെയും വില്‍പ്പനയും റിപ്പയറിംഗും മറ്റു സേവനങ്ങളും നല്‍കുന്ന സ്ഥാപനം തുടങ്ങാന്‍ ആഗ്രഹിക്കുന്ന പുതിയ സംരംഭകര്‍ക്കായി സാങ്കേതിക വിപണന തന്ത്രങ്ങള്‍ Britco & Bridco നല്‍കുന്നു. ഇന്ന് ഏഷ്യയിലെ ഏറ്റവും വലിയ മൊബൈല്‍ ഫോണ്‍ സര്‍വീസിംഗ് ശ്രിംഖലയായ Britco & Bridco ഇന്ത്യയില്‍ മാത്രം 500ലേറെ നഗരങ്ങളില്‍ തങ്ങളുടെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.
മൊബൈല്‍ ഫോണ്‍ മേഖല ഇന്ന് കുതിച്ചു ചാട്ടമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഈ അവസരം മുതലെടുത്ത് നിരവധി പേര്‍ ഈ മേഖലയിലേക്ക് ഒഴുകിയിറങ്ങുകയാണ്. വ്യക്തമായ സാങ്കേതിക വിദ്യയുടെയോ പരിശീലനത്തിന്റെയോ പിന്‍ബലമില്ലാതെ ഇങ്ങനെ ഇറങ്ങിത്തിരിക്കുന്നവര്‍ ഉപഭോക്താവിന്റെ മൊബൈല്‍ ഫോണ്‍ റിപ്പയര്‍ ചെയ്യുന്നതിന് പകരം നശിപ്പിക്കുകയാണ് ചെയ്യുന്നത്.
Britco & Bridcoയുടെ ഭാഗമാകുന്നതോട് കൂടി സംരംഭകര്‍ക്ക് അവരുടെ സമയം, പണം, എന്നിവ ലാഭിക്കുകയും തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം ഉറപ്പു വരുത്തുകയും ചെയ്യും. മറ്റൊരു അര്‍ത്ഥത്തില്‍ പറഞ്ഞാല്‍ മികച്ച റിപ്പയരിങ്ങും മറ്റു വില്‍പ്പനാനന്തര സേവനങ്ങളും നല്‍കുമ്പോള്‍ സ്വാഭാവികമായും വില്‍പ്പനയും മറ്റു അനുബന്ധ വിപണനവും വര്‍ധിക്കും. അങ്ങനെ തന്റെ സ്ഥാപനത്തെ "എല്ലാ വിധ മൊബൈല്‍ ഫോണ്‍ ആവശ്യങ്ങള്‍ക്കുമുള്ള അവസാന വാക്ക്" ആയി മാറ്റിയെടുക്കാന്‍ ഒരു സംരംഭകന് സാധിക്കും. |