"I am so happy in this office because the dealings, attitude and the work they are performing are excellent. As per my opinion if a customer does the job from Britco then he will never goes to any other organisation in future. .... "
  Parvesh (Happy)
Sec- 37, Faridabad, Haryana.
Mob: 9716635963
 
 
+
ടെക്നിഷ്യന്റെ പ്രവൃത്തി പരിചയം എത്രയായിരിക്കും ?
സാധാരണയായി ഒരു Britco & Bridco ടെക്നിഷ്യന്റെ പരിശീലന കാലയളവ്‌ 4 മുതല്‍ 8 മാസം വരെയാണ്. ഇതില്‍ 2-4 മാസം കേരളത്തിലും, 2-3 മാസം ഏതെങ്കിലും സര്‍വീസ് സെന്റെറില്‍ ഒരു സീനിയര്‍ ടെക്നിഷ്യന്റെ കീഴില്‍ സ്വതന്ത്രമായി സര്‍വീസ് സെന്‍റെര്‍ നടത്താനുള്ള പ്രാക്ടിക്കല്‍ പരിശീലനവും. അതിനു ശേഷം 15 ദിവസം മുതല്‍ ഒരു മാസം വരെ ഡല്‍ഹി കരോള്‍ ബാഗിലുള്ള IMPT യില്‍ പ്രത്യേക പരിശീലനം.
+
ഏതു തരത്തിലുള്ള മൊബൈല്‍ ഫോണും റിപ്പയര്‍ ചെയ്യാന്‍ ടെക്നിഷ്യനെക്കൊണ്ട് സാധിക്കുമോ? എന്ത് കംപ്ലൈന്റ്റ്‌ ആയാലും റിപ്പയര്‍ ചെയ്യാന്‍ അദ്ദേഹത്തിനു സാധിക്കുമോ?
ആദ്യ 3 മാസങ്ങളില്‍ 40% മുതല്‍ 60% വരെ ആയിരിക്കും ഒരു Britco & Bridco ടെക്നിഷ്യന്റെ ഔട്ട്പുട്ട്. പിന്നീടത്‌ 60% മുതല്‍ 80% വരെയാവും. ഒരു വര്‍ഷം കഴിഞ്ഞാല്‍ 90% വരെ ഔട്ട്പുട്ട് പ്രതീക്ഷിക്കാം. എന്‍ട്രി ചെയ്യുന്ന ഫോണുകളുടെ അവസ്ഥയ്ക്കനുസൃതമായി ഈ ഔട്ട്പുട്ട് ലെവലില്‍ മാറ്റമുണ്ടാകും.
+
എന്റെ സ്ഥാപനത്തിന്റെ തൊട്ടടുത്ത്‌ തന്നെ മറ്റൊരാള്‍ക്ക്‌ ടെക്നിഷ്യനെ നല്‍കുമോ?
Britco & Bridco 1 KM ചുറ്റളവില്‍ മറ്റൊരാള്‍ക്കും ടെക്നിഷ്യനെ നല്‍കില്ലെന്ന് ഉറപ്പു തരുന്നു.
+
Britco & Bridco ടെക്നിഷ്യന്റെ ജോലി സമയം എത്ര?
സാധാരണയായി ജോലി ചെയ്യുന്ന സര്‍വീസ് സെന്ററിന്റെ പ്രവര്‍ത്തന സമയമാണ് ടെക്നിഷ്യന്റെ പ്രവര്‍ത്തന സമയം. എങ്കിലും ജോലി സമയം 10 മണിക്കൂറിലധികം ആകാതിരിക്കാന്‍ ഉടമകള്‍ ശ്രദ്ധിക്കുക.
+
ടെക്നിഷ്യന്റെ അവധി ദിവസങ്ങള്‍ എത്ര? അവധിക്കായുള്ള ചട്ടങ്ങളെന്തോക്കെ?
ആഴ്ചയില്‍ ഒരു അവധി നല്‍കേണ്ടതാണ്. മാര്‍ക്കറ്റിനു അനുസരിച്ച് ഉത്സവ അവധിയോ മറ്റു പ്രത്യേക അവധികളോ തീരുമാനിക്കാവുന്നതാണ്. അടിയന്തിര ഘട്ടങ്ങളില്‍ നല്‍കുന്ന ലീവ് കമ്പനിയുടെ അറിവോടും സമ്മതത്തോടും കൂടി മാത്രം അനുവദിക്കുക.
+
ടെക്നിഷ്യന്റെ പെര്‍ഫോര്‍മന്‍സ് ഉടമക്ക് എങ്ങനെ മനസിലാക്കാം?
ടെക്നിഷ്യന്‍മാര്‍ ഒരു "പെര്‍ഫോര്‍മന്‍സ് ചാര്‍ട്ട്" തയ്യാറാക്കും. അത് എല്ലാ പ്രവൃത്തി ദിവസങ്ങളും പരിശോധിച്ച് വിലയിരുത്തി ഉടമ മേലോപ്പിടെണ്ടാതാണ്. മാസാവസാനം ഇതിന്റെ ഒരു പകര്‍പ്പ് ഉടമക്ക് കൈവശം വെക്കാവുന്നതാണ്.
+
എനിക്ക് ഒന്നില്‍ കൂടുതല്‍ ടെക്നിഷ്യനെ ആവശ്യമെങ്കില്‍ നല്‍കുമോ? ഉണ്ടെങ്കില്‍ എന്തൊക്കെയാണ് ഔപചാരികതകള്‍?
തീര്‍ച്ചയായും നല്‍കുന്നതാണ് ഒരു പുതിയ സെന്റര്‍ തുടങ്ങാനുള്ള എല്ലാ ഔപചാരിതകളും ഇതിനും ആവശ്യമാണ്. പുതിയ ടെക്നിഷ്യനെ നല്‍കുന്നതിനു മുമ്പ് സെന്ററിന്റെ പ്രവര്‍ത്തനത്തെ കുറിച്ചുള്ള അഭിപ്രായം പഴയ ടെക്നിഷ്യനില്‍ നിന്നും എടുക്കുന്നതാണ്.
+
എനിക്ക് മൊബൈല്‍ ഫോണ്‍ പരിശീലന കേന്ദ്രം തുടങ്ങാന്‍ സാധിക്കുമോ?
സാധ്യമല്ല. താങ്കള്‍ക്ക് താങ്കളുടെ സ്വന്തമായ സ്ഥാപനം മറ്റേതെങ്കിലും കെട്ടിടത്തില്‍ തുടങ്ങാവുന്നതാണ്. Britco & Bridco ടെക്നിഷ്യനെ നല്‍കിയത് റിപ്പയരിങ്ങിനു വേണ്ടി മാത്രമാണ്, പരിശീലനം നല്‍കാനല്ല. ടെക്നിഷ്യന്‍ ഉടമ ഉള്‍പ്പെടെ ആരെയും പഠിപ്പിക്കുകയുമില്ല.
+
എന്റെ കരാര്‍ പുതുക്കുന്നതെങ്ങനെ?
കരാര്‍ പുതുക്കനാഗ്രഹിക്കുന്നെങ്കില്‍ സെന്റര്‍ കാലാവധി തീരുന്നതിനു മുമ്പായി കമ്പനിയുമായി ബന്ധപ്പെടുക. ടെക്നിഷ്യന്റെയും ഉടമയുടെയും അഭിപ്രായമാരാഞ്ഞ ശേഷം കരാര്‍ പുതുക്കെ സമയമാകുമ്പോള്‍ ലഭ്യമായ പാക്കേജ് തുക നല്‍കുന്നതാണ്.
+
ടെക്നിഷ്യന്‍ എന്തെങ്കിലും തെറ്റ് ചെയ്തതായി കണ്ടാല്‍ എന്ത് ചെയ്യണം ?
എത്രയും പെട്ടെന്ന് ഏജന്‍സി കെയര്‍ മാനജേരെ (ACM) വിവരമറിയിക്കുക.
+
സെന്ററില്‍ അനുവദനീയമല്ലാത്ത പ്രവര്‍ത്തനങ്ങള്‍ (Malpractices) ഒഴിവാക്കാന്‍ എന്ത് ചെയ്യണം?
സെന്ററില്‍ എല്ലാ വിധ ഉപകരണങ്ങളും സ്പെയര്‍ പാര്ട്ട്സുകളും, മൊബൈല്‍ ഫോണ്‍ ബോര്‍ഡുകളും സജ്ജമാക്കുക. കൂടാതെ ടെക്നിഷ്യനും ഉപഭോക്താവിനും തമ്മിലുള്ള സംഭാഷണങ്ങളും അമിത ബന്ധങ്ങളും ഒഴിവാക്കുക.
+
മൊബൈല്‍ ഫോണ്‍ കേടു വന്നാല്‍ ഉപഭോക്താവിനോട് 100% ശരിയാകുമെന്ന് ഉറപ്പു നല്കാന്‍ പറ്റുമോ?
ഇല്ല. ഒരു ഇലക്ട്രോണിക് ഉപകരണത്തിനും 100% സര്‍വീസ് ഗ്യാരണ്ടി ഉറപ്പു നല്കാന്‍ പറ്റില്ല.
+
റിപ്പയറിംഗ് സെന്റരിനാവശ്യമായ ഉപകരണങ്ങളും സ്പെയര്‍ പാര്ട്ട്സുകളും എവിടെ നിന്ന് ലഭിക്കും.?
എല്ലാ വിധ ഉപരണങ്ങളും സ്പെയര്‍ പാര്ട്ട്സുകളും ഇപ്പോള്‍ മൊബൈല്‍ ഫോണ്‍ മാര്‍ക്കറ്റില്‍ ലഭ്യമാണ്. അല്ലെങ്കില്‍ Britco & Bridco യുടെ കേരളത്തിലെയോ ഡല്‍ഹിയുടെയോ ട്രേഡിംഗ് ഡിപ്പാര്‍ട്ട്മെന്റിന്റെ സേവനം ഉപയോഗിക്കാവുന്നതാണ്.
+
ടെക്നിഷ്യന്‍ റിപ്പയര്‍ ചെയ്യുമ്പോള്‍ മൊബൈല്‍ ഫോണിനു കൂടുതല്‍ കേടുപാടുകള്‍ സംഭവിച്ചാല്‍ ഉത്തരവാദിത്വം ആര് ഏറ്റെടുക്കും?
കൂടുതല്‍ കേടു വരാനുള്ള സാധ്യതകളുണ്ടെങ്കില്‍ ടെക്നിഷ്യന്‍ അത് തുടക്കത്തില്‍ തന്നെ അറിയിക്കുന്നതാണ്. അപകട സാധ്യത ഉപഭോക്താവിനെ അറിയിക്കുക. സ്വാഭാവികമായും ഉത്തരവാദിത്തം ഉപഭോക്താവ്‌ ഏറ്റെടുക്കും. എങ്കിലും ചില അവസരങ്ങളില്‍ അപ്രതീക്ഷിതമായി കേടു വന്നാല്‍ ഉത്തരവാദിത്തം ഉടമക്ക് തന്നെയാണ്. പക്ഷെ ഓര്‍ക്കുക, ഒരു മൊബൈല്‍ ഫോണ്‍ കേടു വന്നാല്‍ അതിന്റെ സ്പെയര്‍ പാര്‍ട്സ് വില്‍പ്പനയിലൂടെ ആകെ തുകയുടെ 60% വസൂല്‍ ചെയ്യാവുന്നതാണ്.
 
 
 

Home | About Us | Activities | Courses | Technician Package | Approved Centres | Careers | Online Enquiry | Contact Us
Testimonials : Agency Testimonials | Student Testimonials | Britco Students working in Abroad
Institutes : New Delhi | Kozhikode | Kottakkal | Kanhangad
Technician Package : Packages & Benefits | FAQ | Supported Service Centres

Copyright @ Britco & Bridco.
2008 .All rights Reserved