|
പ്രിയ മിത്രമേ,
Britco & Bridco, തങ്ങളുടെ കര്‍മ്മ മണ്ഡലത്തില്‍ 12)o വാര്‍ഷികം ആഘോഷിക്കുന്ന വിവരം സസന്തോഷം താങ്കളെ അറിയിച്ചു കൊള്ളുന്നു. ഇതോടനുബന്ധിച്ച് 12 /12 /12 ന് കോട്ടക്കല്‍ - ചങ്കുവെട്ടി, പി . എം. ഓഡിറ്റോറിയത്തില്‍ വച്ച് നടത്താനിരിക്കുന്ന സ്നേഹ സംഗമത്തില്‍ Britco യുടെ എല്ല്ലാ വിദ്യാര്‍ത്ഥികള്‍, പൂര്‍വവിദ്യാര്‍ത്ഥികള്‍, അഭ്യുദയകാംക്ഷികള്‍, നിലവിലെയും മുന്‍കാലങ്ങളിലെയും ജീവനക്കാര്‍ എന്നിവരുടെ സാന്നിധ്യം ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.
തിരിഞ്ഞു നോക്കുമ്പോള്‍ Britco യുടെ ആരംഭകാലം തൊട്ടിന്നോളം കൈവന്നിട്ടുള്ള ഓരോ വളര്‍ച്ചയുടെ പടവുകളിലും സ്തുത്യര്‍ഹമായ പങ്കു വഹിച്ചിട്ടുള്ള നിങ്ങളെ ഓരോരുത്തരെയും ഈ അപൂര്‍വ സംഗമത്തിലേക്ക് ഞങ്ങള്‍ നന്ദിപൂര്‍വ്വം ക്ഷണിക്കുകയാണ്. താങ്കളുടെ തിരക്കുകള്‍ക്കിടയില്‍ അല്‍പ്പനേരം ഈയൊരു സൌഹൃതനിമിഷത്തിനായി മാറ്റി വയ്ക്കുമല്ലോ.
താങ്കളുടെ സാന്നിധ്യം ഞങ്ങളെ അറിയിക്കുന്നതിലേക്കായി താഴെ നല്‍കിയിട്ടുള്ള ഫോം പൂരിപ്പിച്ച് Submit ചെയ്യേണ്ടതാണ്. താങ്കളുമായി ഞങ്ങള്‍ തീര്‍ച്ചയായും ബന്ധപ്പെടുന്നതാണ്.
വിശദവിവരങ്ങള്‍ക്ക് വിളിക്കുക : 09747525152 (ഷാഹുല്‍ ഹമീദ് )
(NB : സ്നേഹസംഗമത്തില്‍ തിരഞ്ഞെടുക്കപ്പെടുന്ന (MNC കളില്‍ ജോലിചെയ്യുന്നവര്‍ / സര്‍വ്വീസ് സെന്റര്‍ / institute നടത്തിപ്പുകാര്‍ ) 120 പൂര്‍വ്വ വിദ്യാര്‍ത്ഥികളെ ആദരിക്കുന്നു.)
|